ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 30ന് 4 മണി മുതല്‍ സംഗീതയാനം സ്റ്റേജ് ഷോ സംഘടിപ്പിക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ജില്ലയിലെ പ്രളയദുരിത ബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചു. ചലിച്ചിത്ര താരവും, സംവിധായകനുമായ നാദിര്‍ഷ സംഗീതയാനം ഉദ്ഘാടനം ചെയ്യും. എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും. സിനിമാ പിന്നണിയിലേയും, ചാനല്‍ പരിപാടികളിലെയും പ്രമുഖ ഗായകരും, മാപ്പിളപ്പാട്ട് വേദികളിലെ പ്രശസ്തരും സംഗീതയാനത്തില്‍ അണിനിരക്കും. മാപ്പിളപ്പാട്ടിലെ ഇതിഹാസ ഗായകനായിരുന്ന തമിഴ്നാട് നാഗൂര്‍ ഹനീഫയുടെ പ്രഥമ ശിഷ്യന്‍ കോവൈ ഇസ്ഹാഖ്, നാദിര്‍ഷ, ചാനല്‍ പരിപാടികളിലെ നിറസാന്നിദ്ധ്യം ഫിറോസ് ബാബു, യേശുദാസിന്റെ ശബ്ദ സൗന്ദര്യത്താല്‍ ജന ശ്രദ്ധേയനായ പിന്നണി ഗായകന്‍ ഷമീര്‍ കൊടുങ്ങല്ലൂര്‍, അസ്മ കൂട്ടായി, ഷബ്ന അക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടിക്കായി 50,000 വാട്സ് ശബ്ദ സംവിധാനവും, 200 സ്‌ക്വയര്‍ഫീറ്റിലുള്ള എല്‍.ഇ.ഡി സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള വിശാലമായ സ്റ്റേജ് സംവിധാനമാണ് തയ്യാറാക്കുന്നത്. സ്വദേശത്തും, വിദേശത്തുമുള്ള ഉദാര മനസ്‌ക്കരുടെയും, മറ്റു സ്പോണ്‍സര്‍മാരുടെയും സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ നടത്തിപ്പിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് ചെയര്‍മാനും, പി.കെ ദേവസ്യ വര്‍ക്കിംഗ് ചെയര്‍മാനും, പി.കെ അമീന്‍ ജന.കണ്‍വീനറും, ഷമീം പാറക്കണ്ടി വര്‍ക്കിംഗ് കണ്‍വീനറും, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നസീമ പൊന്നാണ്ടി ട്രഷററുമായ 501 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.കെ ദേവസ്യ, ജന.കണ്‍വീനര്‍ പി.കെ അമീന്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ഷമീം പാറക്കണ്ടി, ട്രഷറര്‍ നസീമ പൊന്നാണ്ടി, ഫൈനാന്‍സ് കണ്‍വീനര്‍ കെ. ഹാരിസ്, പബ്ലിസിറ്റി ചെയര്‍മാന്‍ സി.ഇ ഹാരിസ്, കമ്മിറ്റിയംഗം ആസ്യ ചേരാപുരം എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.