പ്രളയത്തിനു കാരണം ഡാമുകള്‍ മാത്രമല്ല; കണ്ടെത്തലുമായി ഇമ്മാനുവല്‍ ടോം
ജില്ലയിലെ പ്രളയത്തിന് കാരണം ഡാമുകള്‍ മാത്രമല്ലെന്ന പുതിയ കണ്ടെത്തലുമായി മാനന്തവാടി ആറാട്ടുതറ സ്വദേശിയും തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഇമ്മാനുവല്‍ ടോമും കുടുംബാംഗങ്ങളും. പാലങ്ങളുടെയും അപ്റോച്ച് റോഡുകളുടെയും അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇതിനു കാരണമെന്നാണ് ഇവരുടെ കണ്ടെത്തല്‍. മഴ പെയ്താല്‍ ഒഴുകി പോകാനുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്ത് സംരക്ഷിച്ചില്ലങ്കില്‍ നാട്ടില്‍ ഇനിയും വെള്ളപൊക്കമുണ്ടാകാനിടയുണ്ടെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രളയത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികളാണ് ആവശ്യമെന്നും തൃശ്ശൂര്‍ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറും മാനന്തവാടി ആറാട്ടുതറ സ്വദേശിയുമായ ഇമ്മാനുവല്‍ ടോം പറഞ്ഞു.