പഞ്ചാരക്കൊല്ലിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ ആയുധധാരികളായ രണ്ട് മാവോയിസ്റ്റു കളെത്തി യതായി പോലീസിന് വിവരം ലഭിച്ചു.തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് ശേഷമാണ് മാവോവാദികളെ ത്തിയതായി സൂചനയുള്ളത്.പ്രദേശവാസിയായ ചാലില്‍ ചന്ദ്രന്റെ വീട്ടിലെത്തിയ സംഘം വീട്ടില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുകയും വീട്ടു കാരില്‍ നിന്നും ചായപ്പൊടിയും വാങ്ങി തിരികെ പോയതായാണ് പറയുന്നത്.വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
മാവോയിസ്റ്റ് സി.പി മൊയ്തീന്‍, വയനാടന്‍ രാമു എന്നിവരാണ് സ്ഥലത്തെത്തിയതെന്നാണ് സ്ഥിരീ കരിക്കാത്ത റിപ്പോര്‍ട്ട്.എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.