മാനന്തവാടി ഉപജില്ലാ പ്രതിഭാ സംഗമം നടത്തി
ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തില്‍ മാനന്തവാടി ഉപജില്ല പ്രതിഭാ സംഗമം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആര്‍.സിയില്‍ നടന്ന പരിപാടിയില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ശാരദ സജീവന്‍, ജില്ലാ സെക്രട്ടറി കെ. സത്യന്‍, ശിശുക്ഷേമ സമിതി മുന്‍ കമ്മിറ്റി അംഗം വി.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.