കേന്ദ്ര ബജറ്റ് 202122 പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ആറ് മേഖലകള്‍ക്കാണ്.ആരോഗ്യം, സാമ്പത്തികം,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണര്‍വ്, മിനിമം ഗവണ്‍മെന്റ്മാക്‌സിമം ഗവര്‍ണന്‍സ് എന്നിവയാണ് അത്.
ആരോഗ്യ രംഗത്തിന് മാത്രം 64,180 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും ചെലവഴിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാ?ഗമായി റോഡ് വികസനത്തിനും വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ പദ്ധതിയില്‍ പരി?ഗണിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി കൂടുതല്‍ സാമ്പത്തിക ഇടനാഴികള്‍, ബം?ഗാളിലെ റോഡ് വികസനത്തിനായി 95,000 കോടി, 11,000 ദേശിയ പാതകളുടെ പണി ഈ വര്‍ഷം പൂര്‍ത്തിയാക്കും, കേരളത്തിന് 65,000 കോടി മുതല്‍ മുടക്കില്‍1,100 കിമി ദേശിയ പാത എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍.