ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതു സംഘടനയായ AMAI(ayuveda medical association of India) വയനാട് ജില്ലാ കമ്മിറ്റി വാര്‍ഷിക സമ്മേളനം കല്‍പറ്റയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വ്യാജ വൈദ്യത്തിന് എതിരെ ജില്ലാ പഞ്ചായത്തിന്റെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
ജില്ലാ പ്രസിഡന്റ് ഡോ. പി. എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ. വിനോദ് ബാബു, ഡോ മുഹമ്മദ് റാസി, ഡോ പി സി മനോജ് കുമാര്‍, ഡോ. സത്യാനന്ദന്‍ നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ ലിഷിത സുജിത്ത് (president), ഡോ രജീഷ് എം (secretary), ഡോ വിനീത് ദേവസ്യ t(reasurer), ഡോ ഇന്ദു കിഷോര്‍ (വനിതാ കമ്മിറ്റി ചെയര്‍ പേര്‍സണ്‍), ഡോ സുവിശ്രീ അനൂപ് (വനിതാ കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ സ്ഥാനമേറ്റു.