ടൗണ്‍ നവീകരണത്തിന് ഫണ്ട് അനുവദിക്കണം രാഹുല്‍ഗാന്ധിക്ക് നിവേദനം നല്‍കി.

0

അമ്പലവയല്‍ ടൗണ്‍ നവീകരണത്തിന് ടൂറിസത്തില്‍ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി രാഹുല്‍ഗാന്ധിക്ക് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഹഫ്‌സത്ത് നിവേദനം നല്‍കി.ജില്ലയിലെ ടൂറിസത്തിന്റെ കോറിഡോറായ അമ്പലവയല്‍ ടൗണ്‍ നവീകരണത്തിന് കേന്ദ്ര ഫണ്ട് ആവശ്യപ്പെടാണ് രാഹുല്‍ ഗാന്ധിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിവേദനം നല്‍കിയത്.

ജില്ലയിലെ ടൂറിസത്തിന്റെ കോറിഡോറായ അമ്പലവയലില്‍ ടൗണ്‍ നവീകരണത്തിന് കേന്ദ്ര ഫണ്ട് ആവശ്യപ്പെടാണ് രാഹുല്‍ ഗാന്ധിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്നിവേദനം നല്‍കിയത്.ദിവസേന നൂറുകണ ക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന അമ്പലവയലി ലെടൂറിസത്തിലെ പ്രധാന കേന്ദ്രങ്ങളായ എടക്കല്‍ ഗുഹയും, ഹെറിറ്റേജ് മ്യൂസിയം,അമ്പലവയല്‍ ഫാം,കാരാപ്പുഴ ഡാ, ഫാന്റം റോക്ക് എല്ലാം കണ്ടു കഴിഞ്ഞാല്‍ സഞ്ചാരികള്‍അമ്പലവയല്‍ ടൗണില്‍ എത്തിയതിനുശേഷമാണ് ഭൂരിപക്ഷംപേരും മടങ്ങാറുള്ളത്. ഇത്രമാത്രം വിനോദസഞ്ചാരികള്‍ എത്തുന്ന അമ്പലവയല്‍ ടൗണ്‍ നവീകരണം
എത്രയും വേഗം നടപ്പാക്കണമെന്നും മാതൃകാപരമായ ഒരു ടൗണ്‍ ആക്കി മാറ്റണമെന്നും പ്രസിഡണ്ട് പറഞ്ഞു.അതിനു വേണ്ടി തന്നെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്തു വൈസ് പ്രസിഡണ്ടായ കെ ഷമീറും സംയുക്തമായി കൊണ്ട് വയനാട് എംപി എം പി ക്ക് നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!