ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകയോഗം ചേര്‍ന്നു
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകയോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നു. ലൈ ബ്രറി കൗണ്‍സില്‍ നടത്തുന്ന വിവിധ വായനാ മത്സരങ്ങള്‍, ജനകീയ വിജ്ഞാനോത്സവം, ഗ്രന്ഥലോകം ക്യാമ്പയിന്‍,കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന വായനശ്രീ പദ്ധതി എന്നിവ വിജയകരമായി നടത്തുന്നതിനായി പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി. യോഗം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ്, വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു.