പന്നി കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
അധികൃതരുടെ പ്രതികാര നടപടികള്‍ പന്നി കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് 19ന് കലക്ടേറ്റിനു മുന്‍പില്‍ ധര്‍ണ്ണ നടത്താനും തീരുമാനം. മാലിന്യ സംസ്‌കരണത്തിനടക്കം തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു വരുന്ന പന്നി കര്‍ഷകരോട് പ്രതികാര നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും അത് കൊണ്ട് തന്നെ സമരമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നും വയനാട് സ്വയിന്‍ ഫാര്‍മേഴ്സ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.