കോടനാട് നീലകണ്ഠനും, കോന്നി സുരേന്ദ്രനും, മുത്തങ്ങയിലെ സൂര്യയുമാണ് മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. തമിഴ്നാട്ടിലെ മുതുമലയില്‍ നിന്നും മൂന്ന് മാസത്തെ കുങ്കി പരിശീലനം പൂര്‍ത്തിയാക്കിയ മൂന്ന് കൊമ്പന്‍മാരെ കഴിഞ്ഞ ദിവസമാണ് മുത്തങ്ങ ആന പന്തിയില്‍ എത്തിച്ചത്. കഴിഞ്ഞ ജൂണ്‍ മാസം 16നാണ് മൂന്ന് ആനകളെയും പരിശീലനത്തിനായി മുതുമലയിലേക്ക് കൊണ്ടുപോയത്. ഏകദേശം 14 ലക്ഷത്തോളം രൂപയാണ് വനം വകുപ്പ് ഇതിനു വേണ്ടി ചിലവാക്കിയത്. ആനകളെ തുരത്തുന്നതിനും മറ്റും കുറഞ്ഞത് മൂന്ന് കുങ്കിയാനകളെങ്കിലും വേണമെന്നിരിക്കേ ഈ മൂന്ന് കൊമ്പന്‍മാരെയും മുത്തങ്ങ ആന പന്തിയില്‍ തന്നെ നിലനിര്‍ത്തിയേക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.