വനാന്തര ഗ്രാമമായ കുമഴിയിലെ പുനരധിവാസം അനിശ്ചിതത്തില്‍.മതിയായ നഷ്ടപരിഹാരം കുടുംബങ്ങള്‍ക്ക് ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നത്. കൂടുതല്‍ തുക ലഭിച്ചാല്‍ വനത്തിന് പുറത്ത് പോകാമെന്നും കുടുംബങ്ങള്‍.
വയനാട് വന്യജീവിസങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട കുമഴിയിലെ പുനരധിവാസമാണ് അനിശ്ചിതമായി നീളുന്നത്. ഇവിടെ താമിസിക്കുന്ന 150-ാളം വരുന്ന കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് നല്‍കാത്തതാണ് പുനരധിവാസത്തിന് തടസ്സം. 29 ജനറല്‍ കുടുംബങ്ങളും, 120-ാളം ഗോത്രവിഭാഗം കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. നിലവില്‍ ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് നല്‍കിവരുന്നത്. ഇത് അഞ്ച് ലക്ഷം രൂപകൂടി കൂടുതല്‍ നല്‍കുമെന്ന് പറയുന്നുണ്ടങ്കിലും അതിനും വ്യക്തത വന്നിട്ടില്ല.
നിലവിലെ പത്ത് ലക്ഷം രൂപ കൊണ്ട് കാടിനു പുറത്ത് പോയി സ്ഥലവും വീടും വാങ്ങാനാവില്ലന്നാണ് കുടുംബങ്ങള്‍ പറയുന്നത്. തുക ഉയര്‍ത്തിയാല്‍ പുനരധിവാസ പദ്ധതിയോട് സഹകരിക്കാമെന്ന നിലപാടാണ് കുടുംബങ്ങള്‍ക്കുള്ളത്. പലകുടുംബങ്ങള്‍ക്കും എട്ടും പത്തും ഏക്കര്‍ ഭൂമി കുമഴിയിലുണ്ട്. ഈ കുടുംബങ്ങള്‍ക്കും പത്ത് ലക്ഷം മാത്രമാണ് ലഭിക്കുക. ഈ സാഹചര്യത്തില്‍ കൂടുതല്‍ തുക കുടുംബങ്ങള്‍ക്ക് നല്‍കി തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം.