അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അനുവദിക്കില്ല ജനകീയ സമരസമിതി
വാളാട് പുത്തുരില്‍ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെത്തിരെ ജനകീയ സമരസമിതി രൂപീകരിച്ചു.സമരം ശക്തമാക്കാനും പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ആളുകളെ ഉള്‍ക്കൊള്ളിച്ച് സമരം കൂടുതല്‍ കടുപ്പിക്കാനുമായാണ് ജനകീയ സമരസമിതി രൂപീകരിച്ചത്.
സമിതിയില്‍ വിവിധ മത രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കള്‍ പങ്കെടുത്തു.വാളാട് ജനവാസ പ്രദേശങ്ങളില്‍ ഒരു കാരണവശാലും ഫാക്ടറി നിര്‍മ്മാണം അനുവദിക്കില്ലെന്നും തീരുമാനമെടുത്തു.തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, വൈസ് പ്രസിഡന്റ് എം ജി ബിജു,ബ്ലോക്ക് മെമ്പര്‍മാരായ അസീസ് കോമ്പി, ജോയ്‌സി ഷാജു,വാര്‍ഡ് അംഗങ്ങളായ,സുരേഷ്, കമറുനീസ,ഇബ്രഹിം രാഷ്ട്രീയ പാര്‍ട്ടികളെ പ്രേതിനിധീകരിച്ച് സുരേഷ് മാസ്റ്റര്‍, ഫിലിപ്പ്, മോയ്‌കൊപ്പര തുടങ്ങിയവരും പങ്കെടുത്തു.