വയനാട് മെഡിക്കല്‍ കോളേജ് ബോയ്‌സ് ടൗണില്‍ സി പി എം സംസ്ഥാന നേതൃത്വവും അനുകൂലമെന്ന് സൂചന
വയനാട് മെഡിക്കല്‍ കോളേജ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്‌സ് ടൗണില്‍ ആരംഭിക്കാന്‍ സാധ്യത ഏറുന്നു. സി പി എം സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതായി സൂചന.
നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം ഉന്നതതല യോഗം ഇത്തരത്തില്‍ ഒരു അനൂകൂല നിലപാട് സ്വീകരിച്ചതായി പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. വടക്കെ വയനാട് സീറ്റ് നിലനിര്‍ത്തുക എന്നുള്ളതും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പേരാവുരില്‍ മത്സരിക്കാന്‍ സാധ്യതയുള്ളതുമാണ് പാര്‍ട്ടി ഗൗരവമായി കണക്കിലെടുത്തിരിക്കുന്നത്. മറ്റ് അനുകൂല ഘടകങ്ങളും ബോയ്‌സ് ടൗണിന് സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. വിദഗ്ധ സംഘം ബോയ്‌സ് ടൗണില്‍ സന്ദര്‍ശനം നടത്തിയ ശേഷം കളക്ടര്‍ നല്‍കിയ 23 പേജുള്ള റിപ്പോര്‍ട്ടിലും പ്രഥമ പരിഗണന ബോയ്‌സ് ടൗണിന് തന്നെയാണെന്നാണ് സൂചന. കൂടാതെ കണ്ണൂര്‍ വിമാനതാവളം, കണ്ണൂരിന്റ് മലയോര പ്രദേശങ്ങളിലുള്ളവര്‍ക്കും, കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്കും സൗകര്യപ്രദമായ സ്ഥലം എന്നീ ഘടകങ്ങളും മെഡിക്കല്‍ കോളേജ് എന്ന വടക്കെ വയനാടിന്റ് സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. അതെ സമയം കല്‍പ്പറ്റയിലും, വൈത്തിരിയിലും മെഡിക്കല്‍ കോളേജ് ആരംഭിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്