വയനാടിനായി നടപ്പാക്കുന്നവെന്ന് പറയുന്ന വികസങ്ങളെല്ലാം കണ്ണൂരിനായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാരോപണവുമായി നീലഗിരി- വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി രംഗത്ത്.വയനാട്ടുകാരെ സര്‍ക്കാര്‍ വഞ്ചിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് മെഡിക്കല്‍ കോളേജ് കണ്ണൂര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബോയ്‌സ് ടൗണില്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രചരണം ശക്തമായിരിക്കെയാണ് പേരാവൂര്‍ മണ്ഡലത്തിലെ അതിര്‍ത്തിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും ആക്ഷന്‍ കമ്മിറ്റി.
വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയിലെ ബോയ്‌സ് ടൗണില്‍ സ്ഥാപിക്കാന്‍ നീക്കം ശക്തമായിരി ക്കെയാണ് ഗുരുതര ആരോപണവുമായി നീലഗിരി – വയനാട് എന്‍.എച്ച് ആന്റ് റെയില്‍വെ ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് കല്‍പ്പറ്റക്കും മീനങ്ങാടിക്കും ഇടയില്‍ വന്നാല്‍ മാത്രമേ വയനാടന്‍ ജനതക്ക് ഗുണമുണ്ടാവുക യുള്ളുവെന്നാണ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ ടി.എം റഷീദ് പറയുന്നത് .രാത്രിയാത്രാ നിരോധനം, വയനാടന്‍ റെയില്‍വെ എന്നിവയിലും കണ്ണൂരിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലകൊണ്ടത്.ഇതേ നിലപാടാണ് മെഡിക്കല്‍ കോളേജ് വിഷയത്തിലും സര്‍ക്കാര്‍ നടത്തുന്നത് .ഇതിനെതിരെ വയനാടന്‍ ജനത ഒറ്റക്കെട്ടായി രംഗത്തെത്തണ മെന്നാണ് ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെടുന്നത്