കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്നാരോപിച്ച് ബത്തേരി യു ഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി. കെപിസിസി മെമ്പര്‍ പിവി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക വിരുദ്ധബില്ല് പിന്‍വലിക്കുക, പെട്രോള്‍,ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, സ്വര്‍ണ-ഡോളര്‍ കടത്ത്, ലൈഫ് പദ്ധതി – ഉദ്യോഗസ്ഥ അഴിമതി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ
ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍ അധ്യക്ഷനായിരുന്നു. പി പി അയ്യൂബ്, സി പി വര്‍ഗീസ്, ഡി പി രാജശേഖരന്‍, ആര്‍ പി ശിവദാസ്, ബാബു പഴുപ്പത്തൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.