വജ്ര ജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് ജില്ലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി കോവിഡ് കാലത്ത് നടത്തിയ ശ്രുതിലയം, നിറക്കൂട്ട് മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായാണ് സാംസ്‌കാരിക വകുപ്പ് നിറക്കൂട്ട് എന്ന പേരില്‍ ചിത്രരചനാ മത്സരവും ശ്രുതിലയം എന്ന പേരില്‍ ലളിതഗാന മത്സരവും നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞുറോളം മത്സരാര്‍ത്ഥികള്‍ ഇരു വിഭാഗങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം 7 പേര്‍ക്കും, രണ്ടാം സ്ഥാനം 8 പേര്‍ക്കും , മൂന്നാം സ്ഥാനം 9 പേര്‍ക്കും ലഭിച്ചു. ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഇന്‍ ചാര്‍ജ് ഓഫീസര്‍ സുഭദ്ര നായര്‍, വജ്ര ജൂബിലി ഫെലോഷിപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.ജി ശരത് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.