മാവോയിസ്റ്റുകള്‍ തിരുനെല്ലിയില്‍; ആയുധധാരികളായ അഞ്ചംഗ സംഘം
തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ ഒട്ടിച്ചു. പോസ്റ്റര്‍ ഒട്ടിച്ചത് ആയുധധാരികളായ അംഞ്ചംഗ സംഘമെന്ന് പോലീസ്. വ്യാഴാഴ്ച്ച വൈകിട്ട് 7.30 ഓടെയാണ് തിരുനെല്ലി അംബിക ലോഡ്ജിന് സമീപത്ത് റോഡരികില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും സര്‍ക്കാര്‍ വിരുദ്ധ നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തത്. അഞ്ചംഗ, സംഘം ആയുധധാരികള്‍ ആയിരുന്നുവെന്നും പോലീസ്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സമീപത്തെ വ്യാപാരിയായ രാജേന്ദ്രന് സര്‍ക്കാര്‍ വിരുദ്ധ നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തെന്നാണ് വിവരം. തിരുനെല്ലി പോലീസ് യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.