സംസ്ഥാന സ്‌നേഹ സംഗമം വെങ്ങപ്പള്ളിയില്‍

0

കേരള അനൗണ്‍സേഴ്സ് അസോസിയേഷന്‍ 4മത് സംസ്ഥാന സ്നേഹ സംഗമം സപ്തബര്‍ 15, 16 തിയ്യതികളില്‍ വയനാട് വെങ്ങപ്പള്ളി സിദ്ധീക്ക് ദാരിമി നഗറില്‍ റെയിബോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ മത സാമൂഹിക സാംസ്‌ക്കാരിക കായിക വാണിജ്യ പരസ്യ പരിപാടികളുടെ വിളമ്പരങ്ങള്‍ തെരുവോരങ്ങളിലൂടെയും വേദികളിലും ആകര്‍ഷകമായ ശൈലിയില്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്ന വിളിച്ച് പറയുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കേരള അനൗണ്‍സേഴ്സ് അസോസിയേഷന്റെ നാലാമത് സ്നേഹ സംഗമമാണ് വയനാട് നടക്കുന്നത്. സെപ്തംബര്‍ 15, 16  ശനി, ഞായര്‍ ദിവസങ്ങളില്‍ വയനാട് വെങ്ങപ്പള്ളി സിദ്ധീക്ക് ദാരിമി നഗര്‍ റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഗമം. 15ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പ്രതിനിധി സമ്മേളനവും തുടര്‍ന്ന് കെ.എ.എ മെമ്പര്‍മാരുടെ കലാപരിപാടികളും അരങ്ങേറും. 16 ന് രാവിലെ 9 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം കെ.എ.എ രക്ഷാധികാരി കൃഷ്ണന്‍ തച്ചനത്തിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ എം.എല്‍.എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ മുഖ്യാതിഥിയാവും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് റഹീം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ചാരിറ്റി ഫണ്ട് കൈമാറലും പ്രളയബാധിതര്‍ക്ക് കൈതാങ്ങയവരെ ആദരിക്കുകയും ചെയ്യും. കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ ഹനീഫ, സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി സഫറുള്ള തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയോനുബന്ധിച്ച് അനൗണ്‍സ്മെന്റ് മല്‍സരവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി കഷ്ണന്‍ തച്ചനത്ത്, സംസ്ഥാന പ്രസിഡണ്ട് റഹീം കുഴിപ്പുറം, സെക്രട്ടറി ഖാലിദ് പുത്തനത്താണി, ജോയിന്‍ സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!