വിവിധ മേഖലകളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ; വാക്സിനെടുത്തവര്‍ക്ക് ഇളവ്
യുഎഇയില്‍ കൊവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെ വിവിധ മേഖലകളില്‍ നിശ്ചിത ഇടവേളകളിലുള്ള കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ തിങ്കളാഴ്‍ച അധികൃതര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലെയും ജീവനക്കാരും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും എല്ലാ ഏഴ് ദിവസത്തിലൊരിക്കലും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്. ജനുവരി 24 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരല്ലാത്ത വിഭാഗങ്ങളില്‍ പെടുന്ന ജീവനക്കാരുടെ പരിശോധനാ ചെലവ് തൊഴിലുടമ വഹിക്കണമെന്നും അറിയിച്ചു