സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി

0

 സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആസ്‍ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ എന്‍ടെക് വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മൂന്ന് വാക്സിനുകള്‍ ഇനി സൗദി അറേബ്യയില്‍ ലഭ്യമാവും.രാജ്യത്തെ വാക്സിന്‍ സെന്ററുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ ഇന്ന് വർദ്ധനവുണ്ടായി. ചൊവ്വാഴ്ച 226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 156 പേർ കൂടി കൊവിഡ്  മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,325 ഉം രോഗമുക്തരുടെ  എണ്ണം 3,57,004 ഉം ആയി. ആകെ മരണസംഖ്യ 6335 ആയി ഉയർന്നു. 

Leave A Reply

Your email address will not be published.

error: Content is protected !!