പേര്യ റോഡ് ഉപരോധിക്കുന്നു
ബോയ്സ് ടൗണ്‍ മുതല്‍ പേര്യ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി പി എം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. പേര്യ – ആലാറ്റില്‍ ജംഗ്ഷനിലാണ് ഉപരോധം. കരാറുകാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്. ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു, അല്‍പ്പ സമയത്തിനകം പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയേക്കും.