മാലിന്യം തള്ളുന്നതായി പരാതി സി.സി.ടി.വി സ്ഥാപിക്കണമെന്നാവശ്യം
പനമരം വലിയ പാലത്തിനു താഴെ പുഴയിലേക്കാണ് മാലിന്യ ചാക്ക് തള്ളുന്നത്.വേനലാകുന്നതോടെ പനമരം പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളം ശുദ്ധീകരിച്ച് ജലനിധി വഴി കുടിവെള്ളമെത്തിക്കുന്നതും നടവയല്‍, പുതാടി, കാവടം, നെല്ലിയമ്പം എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നതും ഈ പുഴയോരത്താണ്.ഇതാണ് സാമൂഹിക വിരുദ്ധര്‍ മലിനമാക്കുന്നത്.