യാത്രക്കാരിയുടെ കാലില്‍ ബസ് കയറി

0

പനമരം ബസ്റ്റാന്റില്‍ വീണ്ടും അപകടം. ഇന്ന് 12മണിയോടെയാണ് സംഭവം. തരുവണ സ്വദേശി കുനിങ്ങാരത്ത് ഖദീജ (28)നാണ് പരിക്കേറ്റത്.ബസ് പുറകോട്ട് എടുക്കുന്നതിനിടയിലാണ് കാലില്‍ ബസ് കയറിയിറങ്ങിയത്.

പനമരം ബസ്റ്റാന്റില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത സ്ഥലത്താണ് സ്വകാര്യ വാഹനങ്ങളും,ടൂ വീലറുകളുടെ പാര്‍ക്കിംഗ് സ്റ്റാന്റും. പുതിയ ബസ്റ്റാന്റ് പണിതത് ഒരു ഉപകാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാണ്.ഇതിന് മുമ്പ് ഒരു മധ്യവയസ്‌ക്കന്‍ ബസ് തട്ടി മരിക്കാന്‍ ഇടയായിട്ടുണ്ട്.ഇവിടെ നിരവധി ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്. ബസ് സ്റ്റാന്റിന്റെ തോട്ടുത്താണ് ഓട്ടോ പാര്‍ക്കിംഗ്.

Leave A Reply

Your email address will not be published.

error: Content is protected !!