താലൂക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മഞ്ജു രാമചന്ദ്രനെ ആദരിക്കലും നാളെ
താലൂക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സിവില്‍ സര്‍വ്വീസില്‍ മികച്ച വിജയം നേടിയ മഞ്ജു രാമചന്ദ്രനെ ആദരിക്കല്‍ ചടങ്ങും നാളെ നടക്കുമെന്ന് കേരള സ്റ്റേറ്റ് എക്സ്സ് സര്‍വ്വീസ് ലീഗ് മാനന്തവാടി താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ വൈകുന്നേരം 4 മണിക്ക് മാനന്തവാടി താഴയങ്ങാടി പാവന പാസ്റ്ററല്‍ സെന്ററിലാണ് ചടങ്ങ് നടക്കുക. വയനാട്ടില്‍ എന്‍.സി.സി. കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ: പി.ജെ.ജോര്‍ജ്, ഓസ്റ്റിന്‍ വറീത് തുടങ്ങിയവര്‍ പങ്കെടുത്തു.