ധനമന്ത്രി അവതരിപ്പിച്ച കവിത അളകനന്ദയുടേത്
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്ക് കോവിഡുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കവിത എഴുതിയത് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അളകനന്ദ എന്ന പത്താം ക്ലാസുകാരിയാണ് .കണിയാമ്പറ്റ ചീക്കല്ലൂരിലെ കുന്നത്ത് വീട്ടില്‍ ഹരിഹരന്‍ ജോസ്‌ന ദമ്പതികളുടെ 2 മക്കളില്‍ മൂത്തയാളാണ് അളകനന്ദ.വയനാട് കലക്ടറേറ്റില്‍ ജോലിചെയ്യുന്ന പിതാവ് ഹരിഹരനും ഒഴിവ് സമയങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്.സ്‌കൂളുകളില്‍ നിരവധി തവണ കവിതയെഴുതി അളകനന്ദ അധ്യാപകരുടെ പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്