സ്‌കൂള്‍ പൗള്‍ട്രി ക്ലബിന് തുടക്കമായി

0

അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളില്‍ സമ്പാദ്യ ശീലം സഹജീവി സ്‌നേഹം സ്വാശ്രയ ബോധം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയായ സ്‌കൂള്‍ പൗള്‍ട്രി ക്ലബിന് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ സെന്റ് തോമസ് എ.യു.പി സ്‌കൂളില്‍ തുടക്കമായി. വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 വിദ്യാര്‍ത്ഥികള്‍ക്ക് പൗള്‍ട്രി ക്ലബിന്റെ ആനുകൂല്യം ലഭിക്കും പഠനം സമ്പാദ്യം സഹജി വനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പാടിച്ചിറ, കാപ്പിസെറ്റ്, പെരിക്കലുര്‍ മുള്ളന്‍കൊല്ലി സ്‌കൂളുകള്‍ കേന്ദ്രികരിച്ചാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ചാത്തമംഗലം പ്രദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് വിരിയിച്ചിറക്കിയ ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട 60 ദിവസം പ്രായമായ 5 മുട്ട കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ മരുന്ന് എന്നിവ പൗള്‍ട്രി ഫാമിന്റെ ഭാഗമായി ഒരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത് കോഴിക്കുടും മറ്റ് അനുബന്ധ സാഹചര്യങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെ വിടുകളില്‍ ഒരുക്കണം.കാര്‍ഷികാധിഷ്ഠിത വായന പ്രാല്‍സാഹിപ്പിക്കുന്നതിനും കൃഷിമൃഗസംരക്ഷണ മേഖലകളില്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പദ്ധതിയിലുള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്‍ എന്ന മാസിക ഒരു വര്‍ഷത്തേക്ക് തപാലില്‍ ലഭിക്കും പൗള്‍ട്രി ക്ലബ് മുഖേനെ വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ കോഴിമുട്ടകള്‍ അതത് സ്‌കൂളുകള്‍ കേന്ദ്രികരിച്ച് സംഭരിച്ച് സ്‌കൂള്‍ പോഷകാഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്തും കോഴിമുട്ടയുടെ വില വിദ്യാര്‍ത്ഥികളുടെ സഞ്ചയികാനിധിയിലേക്ക് നിക്ഷേപിച്ച് പഠനത്തോടൊപ്പം വരുമാനവും ഉറപ്പ് വരുത്താനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്‌കൂളില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി നിര്‍വഹിച്ചു പാടിച്ചിറ വെറ്റിനറി സര്‍ജന്‍ ഡോ: കെ.എസ് പ്രമന്‍, അദ്ധ്യക്ഷത വഹിച്ചു സ്‌കൂള്‍ പ്രധാനധ്യാപകന്‍ ബിജു മാത്യു, മിന്‍സി മോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!