എഴുത്തുകാരുടെ പ്രതിഷേധക്കൂട്ടായ്മ നാളെ ബത്തേരിയില്‍

0

ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റമാരോപിച്ചതിന്റെപേരില്‍ വേട്ടയാടപ്പെടുന്ന കന്യാസ്ത്രീക്കും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ വയനാട്ടിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സുല്‍ത്താന്‍ ബത്തേരിയില്‍ നാളെ ഒത്തുചേരും. നാളെ 3 മണിക്ക് ബത്തേരി സ്വതന്ത്രമൈതാനിയില്‍ ച്ചേരുന്ന പ്രതിഷേധക്കൂട്ടായ്മയില്‍ എഴുത്തുകാരായ സി.എസ് ചന്ദ്രിക., അര്‍ഷാദ് ബത്തേരി, കൃഷ്ണവേണി, ഹാരിസ് നെന്മേനി, പ്രീത പ്രിയദര്‍ശിനി, ഷാജി പുല്‍പ്പള്ളി, അശ്വിനി ജീവന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ പ്രൊഫ.ടി. മോഹന്‍ബാബു, ഡോ. ഇ.പി. മോഹന്‍, പി.കെ.റെജി, എം.എ. പുഷ്പ, ഡോക്യുമെന്ററി സംവിധായകന്‍ അനീസ് മാപ്പിള, നാടകപ്രവര്‍ത്തകരായ കോട്ടത്തറ വേലായുധന്‍, അശോക്, ഗിരീഷ് കാരാടി തുടങ്ങിയവര്‍ പങ്കെടുക്കും. ഇരയെ പ്രതിയാക്കി കുറ്റവാളിയെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്ന സഭയുടെയും കേരള പൊലീസിന്റെയും ശ്രമങ്ങള്‍ക്കെതിരെയുള്ളതാണ് ഈ പ്രതിഷേധക്കൂട്ടായ്മയെന്ന് സെക്യുലര്‍ കലക്ടിവ് കണ്‍വീനര്‍ ഒ.കെ. ജോണി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!