കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
എക്സൈസിന്റെ വാഹന പരിശോധനക്കിടെ പനമരത്തു നിന്ന് 900 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഹനീഫ (37), പനമരത്തു താമസിക്കുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് ഖുര്‍ഷിദ് (41) എന്നിവരാണ് പിടിയിലായത്. ഹനീഫയില്‍ നിന്ന് 400 ഗ്രാം കഞ്ചാവും മുഹമ്മദ് ഖുര്‍ഷിദില്‍ നിന്നും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പനമരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് കഞ്ചാവുമായി പോകാന്‍ ശ്രമിക്കുമ്പോഴാണ് ഹനീഫ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് ചെറു പൊതികളാക്കി വില്‍ക്കാന്‍ ശമിക്കുമ്പോഴാണ് ഖുര്‍ഷിദ് പിടിയിലായത്. എക്‌സൈസ് സി ഐ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.