സര്‍വീസുകള്‍ റദ്ദാക്കി എ.ടി.ഒ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തു.

0

കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദായ സംഭവം എ.ടി.ഒ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.ജയകുമാര്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എം.ഹരിഹരന്‍, െ്രെഡവര്‍ പി.മുഹമ്മദ്കുട്ടി എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി
അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സര്‍വ്വീസുകള്‍ റദ്ദായതിലൂടെ കോര്‍പ്പറേഷന് വന്‍വരുമാനനഷ്ടം ഉണ്ടായി എന്നകണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് കെ എസ് ആര്‍ ടിസി ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ആറ് സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ റദ്ദായത്. ഈ സംഭവത്തിലാണ് എടിഒ അടക്കം മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

സര്‍വ്വീസുകള്‍ റദ്ദായതിലൂടെ കോര്‍പ്പറേഷന് ശരാശരി ലഭ്യമാകേണ്ടിയിരുന്ന 1, 56,892 രൂപ നഷ്ടപെട്ടതായി വിജിലന്‍സ് വിഭാഗം കണ്ടെത്തി. സര്‍വ്വീസുകള്‍ അയക്കാതിരുന്നതിലൂടെ ഗുരുതരമായ കൃത്യവിലോപമാണ് എ.ടി.ഒ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും വിജിലന്‍സ് വിഭാഗം കണ്ടെത്തി. ഡിസംബര്‍ 30 നടന്ന വിവിധ യൂണിയനുകളുടെ ഹിതപരിശോധനയില്‍ അഡ്വാന്‍സ് വോട്ട് ചെയ്യാന്‍ 29ന് സര്‍വ്വീസ് പോകുന്ന ജീവനക്കാര്‍ക്ക് സൗകര്യം ഉണ്ടായിരിന്നിട്ടും അത് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുകയും അതുവഴി സര്‍വ്വീസുകള്‍ ക്യാന്‍സലേഷന്‍ ചെയ്യുകയും കോര്‍പ്പറേഷന് വരുമാനം നഷ്ടം വരുകയുംചെയ്തതാണ് നടപടിക്ക് കാരണം.

Leave A Reply

Your email address will not be published.

error: Content is protected !!