പനമരം സബ്ബ് രജിസ്ട്രാര്‍ ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക: പനമരം പൗരസമിതി
വര്‍ഷങ്ങളായി പനമരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് പനമരത്ത് നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യ പ്പെട്ടു.ഇതേ ആവശ്യമുന്നയിച്ച് സമിതി ടൗണില്‍ പ്രതിഷേധ പ്രകടനവും, പോസ്റ്റര്‍ പ്രചാരണവും നടത്തി.
രജിസ്ട്രാര്‍ ഓഫീസ് പനമരത്ത് തന്നെ സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എം.ആര്‍.രാമകൃഷ്ണന്‍ , കണ്‍വീനര്‍ കെ.ടി.സഹദ്, ട്രഷറര്‍ റസാക്ക്. സി പച്ചിലക്കാട്, വി.ബി.രാജന്‍, കാദറുകുട്ടി കാര്യാട്ട് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ടി. ഖാലിദ്, മൂസ കുളി വയല്‍, നസീര്‍ തിരുവാള്‍ എന്നിവര്‍ നേതൃത്വം നല്‍കി.