ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക പ്രതിരോധ സംഗമം സംഘടിപ്പിച്ചു.
ഫെബ്രുവരി 6, 7 തീയതികളില്‍ മുട്ടിലില്‍ നടക്കുന്ന കെ.എസ്.ടി.എ വയനാട് ജില്ലാ സമ്മേളനത്തോടനു ബന്ധിച്ച് മാനന്തവാടി ഉപജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡണ്ട് വി.എസ്. രശ്മി അധ്യക്ഷത വഹിച്ചു. വി.എ ദേവകി,എം.ടി. മാത്യു, പി.എ ഗിരിജ, കെ .മുഹമ്മദാലി, കെ.ബി. സിമില്‍ , സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.അനൂപ് കുമാര്‍ സ്വാഗതവും എ.എം ബെന്നി നന്ദിയും പറഞ്ഞു.