മാതൃകയായി ഹെഡ്മാസ്റ്റേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍
വെള്ളം കയറി പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കോഴിക്കോട് ജില്ലയിലെ ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രവര്‍ത്തകര്‍ ജില്ലയിലെത്തി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യു.പി മിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ പഠനോപകരണങ്ങള്‍ വിതരണം നല്‍കിയത്.