മഹിളാ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

0

നടവയല്‍ സി.എം. കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ്.എഫ്.ഐ, സി.പി.എം നേതാക്കളും, പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരെയും മുന്‍ പനമരം മണ്ഡലം പ്രസിഡന്റ് വെമ്പള്ളി ജോസ് അദ്ദേഹത്തിന്റെ ഭാര്യ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായ മേരിയെയും അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് അവശയാക്കിയതാണ് ആരോപണം. മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയെ തൊട്ടു കളിച്ചാല്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കും എന്ന മുദ്രാവാക്യവുമായാണ് മഹിളാ കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവയല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും, യോഗവും നടത്തിയത്. ഇത് ഒരു സൂചന മാത്രമാണെന്ന് അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെയും, ഗുണ്ടകളെയും അറസ്റ്റ് ചെയ്യ്ത് മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ സ്ത്രീശക്തി മുന്നേറ്റം ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ്സ് പനമരം മണ്ഡലം പ്രസിഡന്റ് ബീനാ സജി അദ്ധ്യക്ഷത വഹിച്ചു. സരളാ ഉണ്ണികൃഷ്ണന്‍, ചിന്നമ്മ ജോസഫ്, എല്‍സമ്പത്ത്, രമ ഹരിഹരന്‍, ലിസി തോമസ്, ലിസി സാബു, റീത്താ സ്റ്റാന്‍ലി, മേഴ്‌സി ബാബു, ജയ മുരളി, ലിസ്സി പത്രാസ്സ്, നിത്യ, മേരി ദേവസ്യ, ദിലീപ്പ്, വിന്‍സന്റ്, ഷാജി, ബിജു, സജി തോമസ്, സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
16:32