കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയില്‍ ഇതുവരെ സപ്ലൈകോ സംഭരിച്ചത് 2750 മെട്രിക് ടണ്‍ നെല്ല്. ഒന്നാം ഘട്ടത്തില്‍ ഇതുവരെ 1250 കര്‍ഷകരില്‍ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം കാരണം കൊയ്ത്ത് നീണ്ടാല്‍ സംഭരണവും നീട്ടാനാണ് സപ്ലൈകോയുടെ തീരുമാനം.
ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം മുതല്‍ ജില്ലയിലെ നെല്‍കര്‍ഷകരില്‍ നിന്നും സപ്ലൈകോ ഇതുവരെ 2750 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. 1250 കര്‍ഷകരില്‍ നിന്നുമാണ് ഒന്നാംഘട്ടത്തില്‍ ഇത്രയും നെല്ല് സംഭരിച്ചത്. 5000ത്തോളം കര്‍ഷകരാണ് നെല്ല് സപ്ലൈകോക്ക് നല്‍കാനായി രജിസ്ടര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ബത്തേരി നൂല്‍പ്പുഴ, നെന്മേനി എന്നീ കൃഷിഭവന്‍ പരിധികളില്‍ നിന്നും 85 ശതമാനത്തോളം നെല്ല് സംഭരിച്ചുകഴിഞ്ഞു.
കാലാവസ്ഥ വ്യതിയനം കാരണം കൊയ്ത്ത് നീളുകയാണ്. അതിനാല്‍ സംഭരണവും നീട്ടാനാണ് സപ്ലൈകോയുടെ തീരുമാനം. കിലോയ്ക്ക് 27 രൂപ 48 പൈസ തോതിലാണ് രജിസ്ടര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 26 രൂപ 98 പൈസയ്ക്കാണ് നെല്ല് സംഭരിച്ചത്. പിആര്‍എസ് വായ്പ പദ്ധതി പ്രകാരമാണ് നെല്ലിന്റെ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ നെല്ല് ഉല്‍പാദനവും വര്‍ദ്ധിച്ചിട്ടുണ്ട്.