സര്‍വീസ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച ചികിത്സാപദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്തുക, കുടിശ്ശിക നാലു ഗഡു ക്ഷാമാശ്വാസം നല്‍കുക, പെന്‍ഷന്‍ പരിഷ്‌കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് സുരക്ഷയും ചികിത്സയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്.ധര്‍ണ്ണയില്‍ വേണുഗോപാല്‍ കിഴിശ്ശേരി അധ്യക്ഷനായി. ടി പി ശശീധരന്‍, ശശീധരന്‍, വി ആര്‍ ശിവന്‍, എ വി പൗലോസ്, ടി കെ സുരേഷ്, സണ്ണി ജോസഫ്, കെ എ പോള്‍, സുബ്രമണ്യം, വിജയമ്മ ടീച്ചര്‍, ടി കെ കല്യാണി, ഹംസ സൈമണ്‍, ശ്രീകാന്ത് പട്ടേല്‍ എന്നിവര്‍ സംസാരിച്ചു.