മെഡിക്കല്‍ കോളജ് വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നാരോപിച്ച്് യൂത്ത് ലീഗ് നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.രാവിലെ 11.30ഓടെ ടൗണില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുമ്പില്‍ എത്തിയതോടെ കലക്ട്രേറ്റിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ തളളി കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും നേതാക്കള്‍ ഇടപ്പെട്ട് ഇയാളെ മോചിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ച് വര്‍ഷവും മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മയില്‍ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹാരിസ് കണ്ടിയന്‍ അധ്യക്ഷത വഹിച്ചു. ഹാരിഫ് ,സലീം മേമന, നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്,എം എസ് ജില്ലാ പ്രസിഡണ്ട് പി.പി ഷൈജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.