പച്ചക്കറി കൃഷി വിളവെടുത്തു
വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയ സ്ഥാപന തല പച്ചക്കറി കൃഷി വിളവെടുത്തു.പൂര്‍ണമായും ജൈവരീതിയില്‍ കാബേജ്,കോളിഫ്‌ളവര്‍, പച്ചമുളക്, ചീര, തക്കാളി, പയര്‍ തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്തത്.വിളവെടുപ്പ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിബി ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗുണശേഖരന്‍, വെള്ളമുണ്ട കൃഷിഓഫീസര്‍ ശരണ്യ, ബാങ്ക് ഡയറക്ടര്‍മാരായ എം ജെ ചാക്കോ, പി മമ്മൂട്ടി, മുരളീധരന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഉദ്യോഗസ്ഥരുടെയും ബാങ്ക് ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു വിളവെടുപ്പ്്.