എസ്‌വിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയെ ലഹരി വിമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് എസ്‌വിസി തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ലഹരി വിമുക്ത വയനാട് എന്ന അഭ്യര്‍ത്ഥനയുമായി എസ് വി സി കേഡറ്റുകള്‍ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കെഎം തൊടിയ്ക്ക് കത്ത് കൈമാറി.
ജില്ലയിലെ 23 പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ബത്തേരി മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ക്കും പോസ്റ്റ് ഓഫീസ് വഴി കത്തയച്ചു. എസ് വി എസി ജില്ലാ കോഡിനേറ്റര്‍ രാജാന്ദ്രന്‍ കെവി,ജില്ലാ കോര്‍.ടീം അംഗങ്ങളായ ടി മുഹമ്മദ് ഇജാസ് ,മഹേഷ് എ,ദീപു യു മുഹമ്മദ് ജസീല്‍ യു, അക്ഷര ടിപി തുടങ്ങിയവര്‍ പങ്കെടുത്തു.