ആദിലിന് ബാംഗ്ലൂര്‍ എഫ്‌സിയില്‍ പരിശീലനം
ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഏച്ചോം സര്‍വ്വേദയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആദില്‍ മുഹമ്മദിന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയം ഫുട്‌ബോള്‍ ക്ലബില്‍ പരിശീലനം നേടാന്‍ അവസരം.കമ്പളക്കാട് പറളിക്കുന്നിലെ ജമാല്‍ റഹ്‌മത്ത് ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് ആദില്‍ മുഹമ്മദ്.
ചെറുപ്പം മുതല്‍ ഫുട്‌ബോളിനോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. സ്‌കൂള്‍ തല മത്സരങ്ങളില്‍ തന്നെ ആദില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മേപ്പാടി അരപ്പറ്റ ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ സ്റ്റേഡിയം എഫ്‌സിയുടെ കീഴില്‍ പരിശീലനത്തിനുവേണ്ടി സെലക്ഷന്‍ ടെസ്റ്റില്‍ 121 പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ ആദില്‍ അടക്കം 21 പേര്‍ക്കാണ് അവസരം ലഭിച്ചത്.ഇതൊരു മികച്ച തുടക്കമായി കാണുന്നതായി മാതാവ് റഹ്‌മത്ത് പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ബാഗ്ലൂരിലേക്ക് പരിശീലനത്തിന് അയക്കാനുള്ള തയ്യാറെടുപ്പിലാണ് ആദില്‍ മുഹമ്മദിന്റെ കുടുംബം.