ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു
പാലിയേറ്റീവ് ദിനത്തിന് മുന്നോടിയായി വെള്ളമുണ്ട പെയിന്‍ ആന്‍ഡ്പാലിയേറ്റീ വിന്റെയും നഹല ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ശാരീരികവിഷമതകള്‍ അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസകരമായി.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സേവനരംഗത്ത് ജില്ലയിലെതന്നെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫിസിയോതെറാപ്പി യൂണിറ്റും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കൈത്താങ്ങായി നില്‍ക്കുന്ന നഹല ഫൗണ്ടേഷനും സംയുക്തമായാണ് ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചത്. വിദഗ്ധരായ ഫിസിയോ തെറാപ്പിസ്റ്റുകള്‍ നേതൃത്വം കൊടുത്ത ക്യാമ്പില്‍ നടുവേദന, കഴുത്തുവേദന, ഡിസ്‌ക് സംബന്ധമായ അസുഖങ്ങള്‍, ശരീരം തളര്‍ന്നു പോയ രോഗികള്‍ക്കും, ശാരീരിക ബുദ്ധിമുട്ടുകളും, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്കും പരിശോധനകളും നിര്‍ദേശങ്ങളും, വ്യായാമം മുറകളുടെ പരിശീലനവും നല്‍കി.
ഫിസിയോതെറാപ്പി ആവശ്യമുള്ള ആളുകള്‍ക്ക് തുടര്‍ സൗകര്യങ്ങളും സെന്റര്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഇവിടെ ഫിസിയോതെറാപ്പി വര്‍ഷങ്ങളായി ചെയ്തുവരുന്നത്. ക്യാമ്പിന് എകരത്ത് മൊയ്തു ഹാജി, പിജെ വിന്‍സെന്റ്, കെ കെ ചന്ദ്രശേഖരന്‍, സാബു. പി ആന്റണി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി