ദുബൈയില്‍ വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി; പിടിച്ചെടുത്തതിൽ മാസ്കുകളും ഗ്ലൗസുകളും

0

മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വർഷം പിടികൂടിയതായി ദുബൈ പൊലിസ് അറിയിച്ചു. മൂന്ന് വില്ലകളിൽ ആയി സംഭരിച്ചു വെച്ച് നാല് ലക്ഷത്തോളം ഫേസ് മാസ്കുകൾ. 25,000 കയ്യുറകൾ,പ്രമുഖ ബ്രാൻഡു കളുടെ പേരിൽ നിർമിച്ച മുപ്പതിനായിര ത്തോളം വാച്ചുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർ ട്ട്മെന്റ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വാട്സ്ആപ്പ് മുഖേന ഓർഡറനുസരിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു.വ്യാജ ഉൽപന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി ആണ് ദുബായ് പോലീസ് കൈക്കൊള്ളുന്നത് എന്നും. ഇത്തരത്തിൽ കഴിഞ്ഞ വർഷം 320 ആളുകൾ അറസ്റ്റിലായതായി ദുബായ് പോലീസ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!