യു.എ.ഇയില്‍ വാക്സിൻ വിതരണം ഊർജിതം; ഇന്ത്യൻ കൂട്ടായ്മകളും രംഗത്ത് |
മലയാളികൾക്ക് പ്രാമുഖ്യമുള്ള യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷനുകളും കോവിഡ് വാക്സിൻ വിതരണത്തിൽ സജീവമായതോടെ യുഎഇയിൽ. അര ലക്ഷത്തോളം പേരാണ് പ്രതിദിനം കോ വിഡ് വാക്സിൻ സ്വീകരിക്കുന്നത്.എല്ലാ പ്രധാന പ്രവാസി കൂട്ടായ്മകളെയും വാക്സിൻ വിതരണത്തിൽ പങ്കാളികളാക്കി കൊണ്ടാണ് രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുന്നത്. ഇതിനകം പത്തു ലക്ഷത്തോളം ആളുകൾ രാജ്യത്ത്കോ വിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.