രണ്ടു വിഷുവിന്റെ കൈനീട്ടം എണ്ണിനോക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജൂനിയര്‍ റെഡ് ക്രോസ് ജിത്യ.പി.ജി ആഘോഷങ്ങള്‍ക്ക് അവധി നല്‍കി ദുരിതബാധിതര്‍ക്ക് സാന്ത്വനമേകി. വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സംഭാവന ശേഖരിക്കുന്നതിന്റെ അറിയിപ്പ് നല്‍കിയപ്പോള്‍, തുക എത്രയാണെങ്കിലും എടുക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ജിത്യ സ്‌കൂള്‍ അധികൃതര്‍ക്ക്കുടുക്ക കൈമാറിയതെന്ന് ജെ.ആര്‍.സി കൗണ്‍സിലര്‍ അധ്യാപിക ബി. ഷൈജ പറഞ്ഞു. ജൂനിയര്‍ റെഡ് ക്രോസ് സബ് ജില്ലാ അധികൃതരായ കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസിലെ എം.സി ജയചന്ദ്രന്‍, കണിയാമ്പറ്റ ജി.എച്ച്.എസ്.എസിലെ ആര്‍.എല്‍. റീന സഹപാഠികളായ വിസ്മയ പി.എസ്, അലന്‍ മത്തായി, അക്മല്‍ സാദിഖ് എന്നിവര്‍ക്കൊപ്പമാണ് ജിത്യ സിവില്‍ സ്റ്റേഷനിലെത്തി ജില്ലാ കളക്ടര്‍ക്ക് തുക കൈമാറിയത്. ചീരാല്‍ പൂങ്ങോട്ടില്‍ ഗോകുല്‍ ദാസിന്റേയും കനകലതയുടേയും മകളായ ജിത്യ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുടുക്കയില്‍ 928 രൂപയുണ്ടായിരുന്നതായി പിന്നീട് അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.