കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കാട്ടിക്കുളം കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം രണ്ട് യുവാക്കള്‍ പിടിയില്‍. കഴിഞ്ഞ ദിവസം എക്‌സൈസിന്റെ വാഹന പരിശോധനയില്‍ ബാവലിയില്‍ നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് വെള്ളാഞ്ചേരി പാല പീടിക സ്വദേശികളായ അമല്‍ 19 പ്രത്യുഷ് 22 എന്നിവരെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം വ്യാപകമാകുകയാണ്, കഞ്ചാവുമായി മാനന്തവാടി എഞ്ചിനീയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളേയും ഒരു മാസം മുന്‍പ് എക്‌സൈസ് പിടികൂടിയിരുന്നു.