ജൂനിയര്‍ അത്ലറ്റിക്‌സ് സെലക്ഷന്‍ ട്രയല്‍

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ 2021 ജനുവരി 17,18,19 തീയതികളില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു.വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് ജനുവരി 13 ന് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തും. 14 16 18 20 വയസ്സ് വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതായിരിക്കും. എന്‍ട്രികള്‍ ജനുവരി 11 ന് 5 മണിക്ക് മുമ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് 9847 88 42 42, 9495 03 22 96 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഓരോ ഇനത്തിലും ക്വാളിഫൈ മാര്‍ക്ക് നേടിയവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെ സമ്മതപത്രവും ജനന സര്‍ട്ടിഫിക്കറ്റും സഹിതം രാവിലെ 8 30 ന്് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!