ഇനി ന്യൂജെന്‍ കോഴ്‌സുകളുടെ കാലം:മന്ത്രി കെ.ടി. ജലീല്‍

0

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. എടവക പഞ്ചായത്തിലെ പൈങ്ങാട്ടരിയില്‍ ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലെന്ന് മന്ത്രി കെ .ടി ജലീല്‍ പറഞ്ഞു.

പരമ്പരാഗത കോഴ്‌സില്‍ നിന്ന് വ്യതിചലിച്ച് ന്യൂ ജെന്‍ കോഴ്‌സിലേക്ക് മാറികൊണ്ടിരിക്കുന്ന കാലമാണിത്. കാലത്തിന്റെ ആവശ്യം അനുസരിച്ഛ്ള്ള ജോലി സാധ്യതകള്‍ ഉള്ള ന്യൂ ജെനറേഷന്‍ കോഴ്‌സുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി .150 സ്ഥാപനങ്ങളില്‍ 197 ഓളം പുതിയ ന്യൂ ജെന്‍ കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസ മേലയില്‍ കൊണ്ടുവന്നു.

ന്യൂ ജെന്‍ കോഴ്‌സുകളുടെ പ്രത്യേകത ഏറ്റവും ആധുനികമായി നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളത് വ്യക്തമാക്കി തരുന്നുണ്ട്.എപ്പോഴും പഠിക്കുന്നത് കാലാനുസൃതമാവുക എന്നുള്ളതാണ് അത് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന് അനുയോജ്യ മാവുന്നതും പ്രധാനമാണ് .അതിനുതകുന്ന നിയമം ഉടനെ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി .

പഠനത്തോടൊപ്പം ജോലിയും നേടാന്‍ കഴിയുന്ന ന്യൂജെന്‍ കോഴ്‌സുകളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു .സെല്‍ഫിനാന്‍സിംഗ് മേഖലയില്‍ നിലനിന്നിരുന്ന ചൂഷണങ്ങള്‍ക്ക് ഇതുമൂലം അറുതി വരുത്താനാകും .ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമായി ഒരു വകുപ്പ് വേണമെന്നുമുള്ളത് അത്യാവശ്യമായി കണ്ട് അതിനുള്ള നടപടികള്‍ കൈകൊണ്ടു .

അതുമൂലം വലിയ തോതിലുള്ള ഗുണങ്ങളാണ് സംസ്ഥാനത്ത് ഉടനീളം ലഭിച്ചത്.സെല്‍ഫിനാംസിംഗ് മേഖലയിലെ ചൂഷണത്തിനറുതി വരുത്തി. ഇവിടങ്ങളിലെ അദ്ധ്യാപകര്‍ അനധ്യാപകര്‍ എന്നിവരുടെ മെച്ചപ്പെട്ട സാലറി, ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പുവരുത്താനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കൊണ്ടുവന്നു . ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മാറ്റങ്ങളുടെ തുടക്കവും , ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി .ജോലിചെയ്തുള്ള പഠനം ,വര്‍ക്ക് കള്‍ചര്‍ തന്നെ മാറ്റം വരുത്തി പഠന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു .

ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് മാസ്റ്റര്‍ ,ഡയറക്ടര്‍ ഐ.എച്ച്.ആര്‍.ഡി ഡോ. പി.സുരേഷ്‌കുമാര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.കെ .പ്രസാദന്‍,ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, എടവക ഗ്രാമ പഞ്ചായത്ത് അംഗം ലിസി ജോണ്‍ ,പ്രിന്‍സിപ്പാള്‍ കെ.എന്‍. പ്രകാശ്,കമ്മൂണിറ്റി സ്‌കില്‍ പാര്‍ക്ക്്് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!