ദുരിതബാധിതര്‍ക്കൊപ്പം എസിസി സിമന്റും.

0

പുനരുദ്ധാരണം സിമന്റില്‍ ഒതുങ്ങുന്നില്ല എന്ന് പ്രഖ്യാപിച്ച് വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ എസിസി സിമന്റ് കമ്പനിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ നിരവധി സഹായങ്ങളാണ് കമ്പനി ഇതുവരെ ചെയ്തത്. ഭക്ഷണ കിറ്റുകളും, വസ്ത്രക്കിറ്റുകളും, ക്ലീനിംഗ് കിറ്റുകളുമാണ് ഇവര്‍ വിതരണം ചെയ്യുന്നത്. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവരുടെ സാഹായമെത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 700 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്. ഇനിയും നിരവധി സഹായങ്ങള്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് എസിസി സിമന്റ് ഡീലര്‍ പി.ടി. അഷ്റഫ്, വയനാട് ജില്ലാ ഓഫീസര്‍ അലക്‌സ്, രാജേഷ്, അര്‍ജുന്‍, സച്ചിന്‍, ഡോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!