കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്ത് പരീക്ഷ ജനുവരി 9 ന് രാവിലെ 11 ന് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ രാവിലെ 9 ന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ജനുവരി 7 വരെ ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ജനുവരി 8 ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരാകണം.
നിലവില്‍ കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ളവരും ക്വാറന്റയിന്‍, കണ്ടയ്ന്‍മെന്റ് സോണ്‍, ഹോട്ട്‌സ്‌പോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നപക്ഷം ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരുടെ രേഖാമൂലമുള്ള അനുവാദം വാങ്ങണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ 04936 295004.