ലത്തീഫിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു

0

പറളിക്കുന്ന് കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. പ്രതികളെ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപെടാന്‍ അനുവദിക്കരുതെന്ന് ആക്ഷന്‍ കമ്മിറ്റി.കൊല്ലപ്പെടും മുമ്പ് ലത്തീഫിനെ ക്രൂരമായി മര്‍ദ്ദിച്ചു. വിരലുകളിലെ നഖങ്ങള്‍ മുറിച്ചെടുത്തെന്നും ബന്ധുക്കള്‍.

പറളിക്കുന്ന് കൊലപാതകത്തിന്റെ പ്രതികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും , പ്രതികള്‍ക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കണമെന്നും ആവശ്യപെട്ട് കൊല്ലപെട്ട ലത്തീഫിന്റെ നാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും , പറളിക്കുന്ന് പ്രദേശവാസികള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.

മരിച്ച ലത്തീഫിന്റെ മകനായ ഷാഫിയും , ലത്തീഫിന്റെ സ്വദേശത്തെ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഷംസുദീന്‍, ട ലത്തീഫിന്റെ സുഹൃത്തുക്കളും ഉള്‍പ്പെടെ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍കഴിഞ്ഞ ദിവസം പറളിക്കുന്ന്് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ കഴിഞ്ഞ ദിവസം കൊല നടന്ന വീട്ടില്‍ തെളിവെടുപ്പെന്ന രീതിയില്‍ പോലീസ് നടത്തിയ പ്രകടനം ഒരു പ്രഹസനം മാത്രമാണെന്നും ഇതില്‍ പ്രദേശവാസികള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

തെളിവെടുപ്പ് നടത്താനെന്ന പേരില്‍ രാത്രിയില്‍ പ്രതികളെ കൊണ്ടുവന്ന് വാഹനത്തില്‍ നിന്നും ഒരു പ്രതിയെമാത്രമെ പോലീസ് പുറത്തിറക്കിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

ലത്തീഫ് മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് കല്‍പ്പറ്റയില്‍നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച ലത്തീഫിന്റെ തേഞ്ഞിപ്പിലത്തെ വീട്ടിലേക്ക് ഫോണ്‍വിളിച്ച് ഭാര്യയോടും മകനോടും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതായും ലത്തീഫിന്റെ സ്വദേശത്തെ ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!