മേപ്പാടി പുത്തുമല ദുരന്തബാധിതര്‍ക്ക് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാപ്പംകൊല്ലിയില്‍ നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജിന്റെ ഉദ്ഘാടനവും 14 വീടുകളുടെ സമര്‍പ്പണവും ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.എ.അബ്ദുള്‍ മജീദ് പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, പി.പി.മുഹമ്മദ് അഷ്‌റഫ്, പി.പി .എ .കരീം, ഹാരിസ് ചെമ്പോത്തറ, വി.കെ.ബിനു, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ,ടി.പി. യൂനുസ്, നവാസ് പൈകോട്ടായി തുടങ്ങിയവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.